#rape | 14കാരിയെ പീ‍ഡിപ്പിച്ച് ​ഗർഭിണിയാക്കി; അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ

#rape | 14കാരിയെ പീ‍ഡിപ്പിച്ച് ​ഗർഭിണിയാക്കി; അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ
Dec 28, 2024 05:44 PM | By VIPIN P V

( www.truevisionnews.com ) പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്തെന്ന പരാതിയിൽ പെൺകുട്ടിയുടെ അച്ഛനും മുത്തച്ഛനും അമ്മാവനും അറസ്റ്റിൽ.

പീഡനത്തിന് ഇരയായ പെൺകുട്ടി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഉത്തർപ്രദേശിലെ കാൺപൂരിലുള്ള ഔറയ്യ സ്വദേശിനിയായ 14കാരിയാണ് പീഡത്തിന് ഇരയായത്.

ബന്ധുവായ സ്ത്രീയോടൊപ്പം പെൺകുട്ടി പരാതിയുമായി ബിദുന പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു.

തുടർന്ന് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് അലോക് മിശ്ര പറഞ്ഞു.

കഴിഞ്ഞ കുറേ മാസങ്ങളായി മുത്തച്ഛനും അച്ഛനും അമ്മാവനും തന്നെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നത്.

തുടർന്ന് പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. പ്രഥമദൃഷ്ട്യാ പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് തെളിഞ്ഞതായും അലോക് മിശ്ര അറിയിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്യുകയും പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യുകയും ചെയ്തു.

ഭാരതീയ ന്യാസ സംഹിതയിലെ 64 (എഫ്), 65 (1), 232 തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള കർശന സംരക്ഷണ (പോക്‌സോ) നിയമപ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്നും കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.

#year #old #girl #raped #made #pregnant #Father grandfather #uncle #arrested

Next TV

Related Stories
#railway |  എഴുന്നേൽപ്പിക്കാനായി ഉറങ്ങികിടന്നവരുടെ മുകളിലേക്ക് വെള്ളമൊഴിച്ച് ശുചീകരണ തൊഴിലാളികൾ

Dec 29, 2024 09:32 PM

#railway | എഴുന്നേൽപ്പിക്കാനായി ഉറങ്ങികിടന്നവരുടെ മുകളിലേക്ക് വെള്ളമൊഴിച്ച് ശുചീകരണ തൊഴിലാളികൾ

ലഖ്‌നൗ റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്നവർക്ക് നേരെയായിരുന്നു ശുചികരണ തൊഴിലാളികളുടെ മനുഷ്യത്വരഹിതമായ...

Read More >>
#arrest | 30 ലക്ഷം കടം, ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മറ്റൊരാളെ ചുട്ടു കൊന്നു; ഡോക്ടർ പിടിയിൽ

Dec 29, 2024 07:33 PM

#arrest | 30 ലക്ഷം കടം, ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ മറ്റൊരാളെ ചുട്ടു കൊന്നു; ഡോക്ടർ പിടിയിൽ

പ്രതി സ്വന്തമായാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും കാറിനുള്ളിൽ മൃതദേഹം കത്തിച്ചാണ് വ്യാജ മരണമാക്കാൻ ശ്രമിച്ചതെന്നും പോലീസ്...

Read More >>
#batteryexploded | സ്‌കൂളിൽ വിതരണം ചെയ്ത സ്റ്റഡി കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് കണ്ണ് നഷ്ടമായി

Dec 29, 2024 05:16 PM

#batteryexploded | സ്‌കൂളിൽ വിതരണം ചെയ്ത സ്റ്റഡി കിറ്റിലെ ബാറ്ററി പൊട്ടിത്തെറിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് കണ്ണ് നഷ്ടമായി

മകനെ സൈനികനാക്കാനായിരുന്നു ആഗ്രഹമെന്നും, ഇനി അതിന് സാധിക്കില്ലെന്നും പിതാവ് ഇന്ദ്രജിത് താക്കൂർ മാധ്യമങ്ങളോട്...

Read More >>
#toxicgas | കെമിക്കൽ പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

Dec 29, 2024 03:42 PM

#toxicgas | കെമിക്കൽ പ്ലാന്റിൽ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു

സംഭവം അന്വേഷിക്കുമെന്നും മരിച്ച ഓരോ തൊഴിലാളികളുടെയും ബന്ധുക്കൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും ഡെപ്യൂട്ടി ജനറൽ മാനേജർ ജിഗ്നേഷ് പർമർ...

Read More >>
#death | കുഴൽക്കിണറിലേക്ക് വീണ 10 വയസ്സുകാരൻ മരിച്ചു

Dec 29, 2024 02:47 PM

#death | കുഴൽക്കിണറിലേക്ക് വീണ 10 വയസ്സുകാരൻ മരിച്ചു

പതിനാറ് മണിക്കൂറത്തെ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കുട്ടിയെ ഇന്ന് രാവിലെ 9.30 യോടെ പുറത്തെടുത്തിരുന്നു....

Read More >>
#attack | ക്ലാസ് മുറിയിലിരുന്ന് അശ്ലീല വീഡിയോ കണ്ട് അധ്യാപകൻ: കളിയാക്കി ചിരിച്ച എട്ടുവയസുകാരന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു

Dec 29, 2024 12:48 PM

#attack | ക്ലാസ് മുറിയിലിരുന്ന് അശ്ലീല വീഡിയോ കണ്ട് അധ്യാപകൻ: കളിയാക്കി ചിരിച്ച എട്ടുവയസുകാരന്റെ തല ഭിത്തിയിൽ ഇടിപ്പിച്ചു

ക്ലാസിലിരുന്ന് കുല്‍ദീപ് യാദവ് മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കണ്ടുവെന്നും ഇത് കണ്ട കുട്ടികള്‍ കളിയാക്കി ചിരിച്ചത് അധ്യാപകനെ...

Read More >>
Top Stories